ഇന്ന് ഭരണഘടനാ ദിനം

National Law Day

‘വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട ആളുകളാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വിക്യതമാക്കപ്പെടും’- ബി. ആര്‍. അംബേദ്കര്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്നാണ് നവംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണിത്. കശ്മീരിന് പ്രത്യേകാധികാരം നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞതിനു ശേഷമുള്ള കേന്ദ്രസര്‍ക്കാറിന്റെ ആദ്യ ഭരണഘടനാ ദിനാചരണം കൂടിയാണിന്ന്. ഈ ദിവസം രാജ്യം രണ്ട് വ്യക്തികളോട് ആദരം അർപ്പിക്കുന്നുണ്ട്. ഭരണഘടന ഡ്രാഫ്‌റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന ഡോ. ബിആർ അംബേദ്‌കറോടും കോൺസ്‌റ്റിറ്റ്യൂട്ട് അസംബ്ലിയിൽ അംഗങ്ങളായിരുന്ന 207 അംഗങ്ങൾക്കുമാണ് ആദരം നൽകുന്നത്.

2015 ലാണ് നവംബർ 26നെ ഭരണഘടന ദിനമായി പ്രഖ്യാപിച്ചത്. ഇതിനെ ദേശീയ നിയമ ദിനം അല്ലെങ്കില്‍ സംവിധന്‍ ദിവസ് എന്നും വിളിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിനു ശേഷം ഭരണഘടനാ തത്വങ്ങള്‍ക്കു നേരെ നടന്ന ഏറ്റവും കടുത്ത കയ്യേറ്റമായിരുന്നു കശ്മീര്‍ വിഷയത്തില്‍ കാണാന്‍ സാധിച്ചത്. ഭരണഘടനാ തത്വങ്ങള്‍ക്കു നേരെ നടന്ന ഏറ്റവും കടുത്ത കയ്യേറ്റമായിരുന്നു കശ്മീര്‍ വിഷയത്തില്‍ സംഭവിച്ചത്.

വിവരാവകാശ കമ്മീഷണര്‍മാരുടെ ഭരണഘടനാപരമായ അധികാരം എടുത്തു കളഞ്ഞത്, പൗരത്വ ബില്ലില്‍ കൊണ്ടുവരുന്ന പുതിയ മുസ്ലിം വിരുദ്ധ ഭേദഗതി, പൗരത്വ പട്ടിക രൂപീകരണത്തില്‍ വിവേചനം കാണിച്ചുവെന്ന അസമിലെ ആരോപണം ഇങ്ങനെ പല വിഷയങ്ങളില്‍ ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നു. 1949 നവംബര്‍ 26നാണ് ഇന്ത്യന്‍ ഭരണഘടനക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നത്. 1950 ജനുവരി 30 മുതല്‍ ഭരണഘടന നടപ്പില്‍ വരികയും ചെയ്തു. ഡോ. ബി.ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭരണഘടനക്ക് രൂപം നല്‍കിയ രാഷ്ട്ര നേതാക്കളോടുള്ള ആദരസൂചകമായി എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിവസമായി ആചരിക്കുന്ന ഇന്ത്യയില്‍  ഇക്കൊല്ലം രാജ്യത്തുടനീളം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

Content Highlight; November 26- Constitution Day