15 വയസ്സുകാരിയെ പെൺവാണിഭത്തിനായി ദുബായിൽ എത്തിക്കുകയും കുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസ് ദുബായ് കോടതിയുടെ പരിഗണനയിൽ. കെട്ടിട നിർമാണ തൊഴിലാളിയായ 32 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയാണ് പ്രതി. പ്രതിക്കെതിരെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ വയസ്സ് തിരുത്തിയാണ് പാസ്പോർട്ട് എടുപ്പിച്ചത്. യുഎഇയിൽ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ കൊണ്ടുവന്നത്. എന്നാൽ പ്രതി ഇതെല്ലാം നിഷേധിക്കുകയാണുണ്ടായത്.
പെൺകുട്ടിയുടെ മനോനില തകർന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. അമിതമായ മാനസിക പിരിമുറുക്കം, അമിതമായ ഭയം, സ്വഭാവത്തിലെ മാറ്റങ്ങൾ എന്നിവ പെൺകുട്ടി പ്രകടിപ്പിക്കുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
2018ൽ അൽ മുറാഖ്വാബാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അൽ മുത്തീനയിലെ ഒരു ഫ്ലാറ്റിൽ പ്രതിയായ വ്യക്തി പെൺകുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് അനേഷണം ആരംഭിച്ചത്. പോലീസ് ഫ്ലാറ്റിലേക്ക് പോയ സമയത്ത് പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇരയായ പെൺകുട്ടിയും മറ്റൊരു സ്ത്രീയുമാണ് അവിടെ ഉണ്ടായിരുന്നത്. പെൺകുട്ടിയെ പെൺവാണിഭത്തിന് നിർബന്ധിച്ചുവെന്ന കാര്യം പ്രതി നിഷേധിച്ചു. എന്നാൽ ഭക്ഷണം കഴിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് കുട്ടിയെ മർദിച്ചുവെന്ന് മാത്രമാണ് ഇയാൾ മൊഴി നൽകിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് അൽ മുറാഖ്വാബാദ് പൊലീസ് ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ പെൺകുട്ടി തനിച്ച് സംസാരിക്കുകയും ഒരു കാര്യവുമില്ലാതെ ചിരിക്കുകയും പിന്നീട് പ്രാർഥിക്കുകയും ചെയുന്നതു കണ്ടു.
അവളുടെ മനോഭാവത്തിൽ ഇത്തരം മാറ്റങ്ങൾ കണ്ട പൊലീസ് അവരുടെ ഡിപാർട്ട്മെൻ്റിലേക്ക് കൊണ്ടുപോയി. ഡിസംബർ 9ന് കേസിൽ വീണ്ടും വാദം കേൾക്കും.
Content highlight; sexually assaulted 15 years old girl in Dubai, Bangladesh native has arrested.