കടിച്ച പാമ്പിന്റെ ഇനമറിഞ്ഞ് വിഷമിറക്കാനുള്ള നൂതന സാങ്കേതികവിദ്യയുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.ജി.സി.ബി.)

കടിച്ച പാമ്പിന്റെ ഇനമറിഞ്ഞ് വിഷമിറക്കാനുള്ള നൂതന കണ്ടുപിടുത്തവുമായി ആര്‍.ജി.സി.ബി. വയനാട് സുല്‍ത്താന് ബത്തേരി സര്‍വ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് ചികിത്സ വൈകി മരിച്ചിനു പിന്നാലെയാണ് വിഷ ചികിത്സയില്‍ നൂതന സാങ്കേതിക കണ്ടുപിടുത്തവുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രംഗത്തെത്തിയിരിക്കുന്നത്. പാമ്പു കടിയേറ്റുണ്ടായ മുറിവില്‍ നിന്നുള്ള ഒരിറ്റ് രക്തമോ ശ്രവമോ ഇറ്റിച്ചാല്‍ കടിച്ചത് ഏതിനം പാമ്പാണെന്നു തിരിച്ചറിയാന്‍ കഴിയുന്ന കണ്ടുപിടുത്തമാണിത്.

ഗര്‍ഭ പരിശോധനക്ക് ഉപയോഗിക്കുന്ന സ്ട്രിപ്പ് മാതൃകയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. അഞ്ചു വരകളാണ് ഒരു സ്ട്രിപ്പിലുണ്ടാകുക അതില്‍ ആദ്യത്തെ വര സ്ട്രിപ്പ് കണ്‍ട്രോള്‍ യൂണിറ്റാണ്. അടുത്ത നാലു വരകള്‍ ഓരോ പാമ്പിന്റെയും വിഷം സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷം തിരിച്ചറിയാന്‍ കഴിയും. ലോകാത്താദ്യമായാണ് നാലു പാമ്പുകളുടെ വിഷം മനസിലാക്കാന്‍ കഴിയുന്ന സംവിധാനം കണ്ടുപിടിച്ചത്.

ഏതിനം പാമ്പാണു കടിച്ചതെന്നറിഞ്ഞാല്‍ അതിനു മാത്രമായി മരുന്ന് നല്‍കാന്‍ സാധിക്കുമെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ മരുന്നിലെ പാര്‍ശ്യഫലങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. സംവിധാനം വികസിപ്പിച്ചതിനു 50 ലക്ഷം രൂപയാണ് ചെലവായത്. ഒരു മിനിറ്റില്‍ ഒരു ജീവന്‍ രക്ഷിക്കുന്നതിലും വലുതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ സാധാരണാക്കാൻ ഉപയോഗിക്കാന്‍ തക്കവണ്ണമുളളതും ചെലവു കുറഞ്ഞതുമായ ഉപാധി കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് സ്ട്രിപ്പ് വികസന സംഘത്തിന്റെ മേധാവി ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ലോകത്തിലാദ്യമായാണ് ഇത്തരമൊരു കണ്ടുപിടുത്തം. മറ്റ് രാജ്യങ്ങളില്‍ എലിസ എന്ന സാങ്കേതികവിദ്യയാണ് നിലവില്‍ ഉപയോഗിച്ചു വരുന്നത്.

Content highlights; Rajiv Gandhi Center for biotechnology found new strip to identify snake venom