പ്രവാസി മലയാളികളുടെ മൃതദേഹം ഇനിമുതൽ സൗജന്യമായ് നാട്ടിൽ എത്തിക്കാം

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. നോർക്ക റൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കാർഗോയുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ പദ്ധതി നിരാലംബരായ പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ്. വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതിക ശരീരം നോർക്ക റൂട്സ് നിലവിലുള്ള ആംബുലൻസ് സർവീസ് മുഖേന സൗജന്യമായി വീട്ടിൽ എത്തിക്കും. ഇതിനായി മരണമടയുന്നവരുടെ ബന്ധുക്കൾക്ക് ആപേക്ഷ സമർപ്പിക്കാം.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോർക്ക റൂട്ട്‌സ്‌ വെബ്‌സൈറ്റായ www.norkaroots.org-ൽ ലഭിക്കും.വിശദ വിവരങ്ങൾക്ക് നോർക്ക റൂട്സ് ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (india )0091880201 2345 (abroad) ബന്ധപ്പെടാവുന്നതാണ്. മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.

content highlight: Pravasi dead body can freely transported via air India