മത്സ്യബന്ധന ചൈനീസ് നിര്‍മിത ഉപകരണം ; നെട്ടോട്ടമോടി സുരക്ഷാസേനകള്‍

മത്സ്യബന്ധന ചൈനീസ് നിര്‍മിത ഉപകരണം തീരരക്ഷാസേനയെ വെളളം കുടിപ്പിച്ചു. വളളങ്ങളിലെ ചൈനീസ് നിര്‍മിത ‘ഓട്ടമാറ്റിക് ഐഡിന്റിഫിക്കേഷന്‍ സിസ്റ്റം ‘ (എഐഎസ്) നിന്നുളള സന്ദേശങ്ങളില്‍ ഇന്ത്യയുടേതിനു പകരം ചൈനയുടെ കോഡ് ഉളളതാണ് പ്രധാന പ്രശ്‌നം. കടലില്‍ യാനങ്ങളെ തിരിച്ചറിയാനും കൂട്ടിമുട്ടല്‍ ഒഴിവാക്കാനുമാണ് എഐഎസ് ഘടിപ്പിക്കുന്നത്. കേരളത്തില്‍ യന്ത്രവത്കൃത മീന്‍പിടിത്ത വളളങ്ങള്‍ക്ക് എഐഎസ് നിര്‍ബന്ധമാണ്. എഐഎസ് മോണിറ്ററുകളില്‍ പലതവണ ചൈനീസ് യാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇത് തീരരക്ഷ സേനക്കും നാവികസേനക്കും പല സംശയത്തിനു തുടക്കം കുറിച്ചു. ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്നു നിരീക്ഷിക്കുകയാണ് സേന.

ചൈനീസ് കോഡ് കണ്ട്, ഒരു തവണ കൊച്ചിയില്‍ നിന്നു മിനിക്കോയ് തീരം വരെ തീരരക്ഷാ സേന പരിശോധനയ്ക്കു പോയിരുന്നു.
യാനത്തെ തിരിച്ചറിയാന്‍ കഴിയുന്ന 9 അക്ക ‘മാരിടൈം മൊബൈല്‍ സര്‍വീസ് ഐഡന്റിറ്റി’ (എംഎംഎസ്‌ഐ) കോഡ് അടങ്ങിയ ഹൈ
ഫ്രീക്വന്‍സി സന്ദേശങ്ങളാണ് എഐഎസ് നിരന്തരം പുറപ്പെടുവിക്കുക. ഇതില്‍, ആദ്യത്തെ 3 അക്കങ്ങള്‍ യാനം റജിസ്റ്റര്‍
ചെയ്ത രാജ്യത്തിന്റെ കോഡ് ആയിരിക്കും. ഇന്ത്യയുടെ കോഡ് 419 ആണ്. ചൈനുയുടെ കോഡ് 412 അല്ലെങ്കില്‍ 413 ആണു കാണിക്കുക. കോഡില്‍ മാറ്റങ്ങള്‍ വരുത്തുന്നത് നിര്‍മാതാക്കള്‍ക്കും അംഗീകൃത ഡീലര്‍മാര്‍ക്കും മാത്രമേ സാധിക്കുകയുളളു.അംഗികൃത കമ്പനിയുടെ എഐഎസിന് 50000 രൂപ മുതല്‍ 60000 രൂപ വിലയുണ്ട്. ചൈനീസ് നിര്‍മ്മിത എഐഎസ് 15000-20000രൂപ നിരക്കില്‍ ലഭിക്കുന്നു. കേരളത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് ചൈനീസ് ഉപകരണം 2000രൂപ മൂതല്‍ ലഭിക്കുന്നു.
Content Highlight: Chinese Automatic Identification systems in Kerala boats,
AIS,