60 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു

60 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കാസര്‍ഗോഡ് തിരിതെളിഞ്ഞു. രാവിലെ എട്ട് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പതാക ഉയര്‍ത്തി. മാഹാകവി പി കുഞ്ഞിരാമന്‍നായരുടെ പേരിലുള്ള ഐങ്ങോത്ത് മൈതാനിയിേെല പ്രധാനവേദിയില്‍ നിയമ സഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ തിരി തെളിയിച്ചതോടെ നാല് ദിവസം നീളുന്ന കലാമാമങ്കത്തിന് തുടക്കമായി.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖര്‍ വേദിക്ക് അധ്യക്ഷത വഹിച്ചു. 60 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 60 അധ്യാപകര്‍ സ്വാഗത ഗാനമാലപിച്ചത്.ആദ്യ ദിനമായ ഇന്ന് 2700 വിദ്യാര്‍ത്ഥികളാണ് വേദിയിലെത്തുക. 239 മത്സര ഇനങ്ങളിലായി 13000 കലാപ്രതിഭകള്‍ കാഞ്ഞങ്ങാട്ടെ കലാമാമാങ്കത്തില്‍ മാറ്റുരക്കും. കോല്‍ക്കളി, മോഹിനിയാട്ടം, സംഘനൃത്തം, കുച്ചുപ്പുടി, ചവിട്ടുനാടകം തുടങ്ങിയവയാണ് ആദ്യ ദിവസത്തെ പ്രധാന മത്സരയിനങ്ങള്‍.

മുന്‍വര്‍ഷങ്ങളല്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കലോല്‍സവം നാല് ദിവസമായതിനാല്‍ സമയബന്ധിതമായി മത്സരങ്ങള്‍ വേദിയിലെത്തിക്കുക എന്നത് സംഘാടകരുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

എങ്കിലും പരിമിതികള്‍ മറികടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് ജില്ലയിലെത്തിയ സംസ്ഥാന കലോത്സവം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുര തയ്യാറാകുന്നത്. ദിവസേന 3000 പേര്‍ക്ക് കഴിക്കാന്‍ ആകുന്ന വിധത്തില്‍ 25000 പേര്‍ക്കുള്ള അളവില്‍ ഭക്ഷണം തയാറാക്കുന്നുണ്ട് 60 അംഗസംഘം.

Content highlight: kerala state school youth festival 2019