ഇരുപതു വർഷത്തെ ഇടവേളക്കു ശേഷം മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി. പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് തീർത്തു മഹാവികാസ് അഘഡി.ഇന്ന് വൈകിട്ട് ശിവാജി പാർക്ക് മൈതാനത്തു ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ ചടങ്ങു നടക്കും. മനോഹർ ജോഷി, നാരായാണ് റാണെ എന്നിവർക്കു ശേഷമുള്ള ശിവസേന മുഖ്യമന്ത്രിയാണ് ഉദ്ദവ്.288 അംഗ നിയമസഭയിലെ 283 എംഎൽ എ മാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കാളിദാസ് കൊളംബകർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രി പദവികളുടെയും വകുപ്പുകളുടെയും വിഭജനം സംബന്ധിച്ചു ചർച്ചകൾ ഇന്നലെ രാത്രിവരെ തുടർന്നു. എൻസിപി അധ്യക്ഷൻ ശരത് പവാർ , ഉദ്ദവ് താക്കറെ ,മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ ,കെ സി വേണുഗോപാൽ,മല്ലികാർജുൻ ഖർഗെ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
content highlight maharashtra new chief minister,
maharashtra politics