അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പുത്തൻ മിസൈൽ പരീക്ഷണം

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പുത്തൻ മിസൈൽ പരീക്ഷണം. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച 290 കിലോമീറ്റർ പരിധി ഉള്ള ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ ആണ് പരീക്ഷിച്ചത്. കപ്പലുകൾ, പോർവിമാനം, കര എന്നിവടങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഇടത്തരം സ്‌പെർസോണിക് ക്രൂസ് മിസൈൽ ആണ് ബ്രഹ്‌മോസ്. 2017 നവംബർ 22 -ന് മറ്റൊരു ബ്രഹ്‌മോസ് പരീക്ഷണത്തിലൂടെ ഇന്ത്യ മിസൈൽ പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു.

കടലിൽ നിന്ന് മിതമായ കരയാക്രമണം നടത്താനുള്ള ശേഷി ഇന്ത്യൻ നാവികസേനാ 1971 -ലെ യുദ്ധത്തിൽ തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാൽ ബ്രഹ്‌മോസ് വരുന്നതോടെ ദൂരെ നിന്നുള്ള ആക്രമണവും ഇനി മുതൽ സാധ്യമാകും. എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാൻ ബ്രഹ്‌മോസിന് കഴിയും. മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ കപ്പലുകളിൽനിന്നു ബ്രഹ്മോസ് മിസൈലുകൾ തൊടുക്കാനാവും. ഒരേ സമയം വ്യത്യസ്ത ദിശകളിലേക്കു കൃത്യമായി അയക്കാനും കഴിയും.

Content Highlights: Indian navy successfully test-fires Brahmos cruise missile