ചരിത്രം കുറിച്ച് വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി

Lijo Jose Pellisseri

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ രണ്ടാം വർഷവും മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം സ്വന്തമാക്കി  ലിജോ ജോസ് പെല്ലിശ്ശേരി. ജെല്ലിക്കെട്ട് എന്ന സിനിമയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. പതിനഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക. കഴിഞ്ഞ വർഷം ഈ മൗ യൗവിനാണ് ലിജോക്ക് പുരസ്‌കാരം ലഭിച്ചത്.

ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാന ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാർലോസ് മാരിഗെല്ലയെ അവിസ്മരണീയമാക്കിയ സ്യു ഷോർഷിയാണ് മികച്ച നടൻ. വാഗ്‌നര്‍ മൗര സംവിധാനം ചെയ്ത മാരിഗെല്ലയാണ് ചിത്രം.

ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ മായി ഘട്ട് എന്ന ചിത്രത്തിലെ അതുല്ല്യമായ അഭിനയത്തിന് ഉഷ ജാദവിനാണ് മികച്ച നടിക്കുള്ള രജത മയൂരം.

Content Highlight : lijo-jose-pellissery-wins-the-best-director-award-at-iffi-2019