തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറായ 26 കാരിയെ തട്ടിക്കൊണ്ടു പോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് അരീഫ്, ജൊള്ളുശിവ, ജൊള്ളുനവീന്‍, ചിന്തകുണ്ട ചിന്ന കേശവലു എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്. പ്രതികളിൽ മൂന്നുപേർ 20 വയസ്സുക്കാരും ഒരാൾ 26 വയസുക്കാരനുമാണ്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ നാലുപേരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാര്‍ നല്കിയ പരാതി വേണ്ടത്ര ജാഗ്രതയോടെ കാണാതെ അന്വേഷണം മന്ദഗതിയിലായത്തിനെതിരെ പോലീസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്.
രാത്രി 9 മണിക്കാണ് അരീഫും ശിവയും ടോള്‍പ്ലാസയിലേക്ക് കല്ല് നിറച്ച ട്രക്കുമായെത്തുന്നത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കല്ലിറക്കുന്നത് വൈകിയതിനാല്‍ അവര്‍ ടോള്‍പ്ലാസയില്‍ കാത്തു നിന്നു. വൈകുന്നേരം 6.15 ന് ടോള്‍പ്ലാസയില്‍ പെൺകുട്ടി സ്കൂട്ടര്‍ നിര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടത് ഓര്‍മ്മ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കാന്‍ ഇരുവരും തീരുമാനിച്ചു. അവര്‍ പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ പഞ്ചറാക്കി.
9 മണിക്ക് പെണ്‍കുട്ടിയെത്തിയപ്പോള്‍ ടയര്‍ പഞ്ചറായ കാര്യം ഇവര്‍ പെൺകുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സഹായവും വാഗ്ദാനം ചെയ്തു. വിശ്വാസം നേടിയെടുക്കാനായി സ്കൂട്ടറുമായി കുറച്ചു ദൂരം പോയശേഷം എവിടെയും കടകളൊന്നും തുറന്നിട്ടില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്തായിരുന്നു പെണ്‍കുട്ടി അവളുടെ സഹോദരിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. സഹോദരിയുമായുള്ള സംഭാഷണം നിര്‍ത്തി ഫോണ്‍വെച്ചയുടന്‍ തന്നെ പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്യുകയായിരുന്നു. 9.45ന് പ്രതികള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്.
10.20 നാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു. അരീഫും നവീനും സ്കൂട്ടര്‍ എടുത്ത് കോത്തൂരില് ഉപേക്ഷിച്ചു. സ്കൂട്ടറിൻറെ നമ്പര്‍ പ്ലേറ്റ് ഊരിയ ശേഷമാണ് സ്കൂട്ടര്‍ ഉപേക്ഷിച്ചത്. മൃതദേഹം കത്തിക്കാനായി പ്രതികള്‍ പെട്രോളന്വേഷിച്ച് നടന്നിരുന്നു. പിന്നീട് 2.30ന് അടിപ്പാതയില്‍ വെച്ചാണ് മൃതദേഹം കത്തിക്കുന്നത്.
content highlight; Telangana murder case; culprits did the crime in an hour.