ദയാവധം ആവശ്യപ്പെട്ടു രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ കോടതിയിൽ

convicts plead for mercy killing

ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ മദ്രാസ് ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭർത്താവ് മുരുകനും ആണ് ദയാവധം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.  ഇരുവരും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിട്ടുണ്ട്.

നിലവിൽ തടവിൽ കഴിയുന്ന ഇരുവരും കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് നളിനിയുടെ അഭിഭാഷകൻ പുകഴേന്തി പറഞ്ഞു. 26 വർഷമായി ജയിൽ മോചിതരാകുമെന്ന പ്രതീക്ഷയിൽ കഴിയുകയായിരുന്നുവെന്നും ഭർത്താവു മുരുകനോട് മോശമായാണ് ജയിൽ അധികൃതർ പെരുമാറുന്നതെന്നും നളിനി ആരോപിക്കുന്നു. മുരുകനെ പുഴൽ ജയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു നളിനി തമിഴ്നാട് സർക്കാരിന് കത്തയച്ചിരുന്നു.

ഇപ്പോൾ ഇരുവരും വെല്ലൂർ ജയിലിലാണ് കഴിയുന്നത്. രാജ്യത്തു ഏറ്റവും കൂടുതൽ കാലം തടവിൽ കഴിയുന്ന സ്ത്രീയാണ് നളിനി. മുരുകനും, നളിനിയും ഉൾപ്പെടെ കേസിലെ ഏഴു പ്രതികളെ വിട്ടയക്കാൻ തമിഴ്നാട് സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതു ഗവർണറുടെ പരിഗണനയിൽ ഇരിക്കുകയാണ്.

Content Highlight:  Rajiv Gandhi assassination convicts plead for mercy killing