വീട്ടിൽ ഇനി വൈൻ ഉണ്ടാകരുത്; ജാമ്യമില്ലാതെ അകത്തുകിടക്കേണ്ടിവരുമെന്നു എക്സൈസ്

വീട്ടിൽ ഇനി വൈൻ ഉണ്ടാക്കിയാൽ ജാമ്യമില്ലാതെ അകത്തുകിടക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി എക്സൈസ്. ക്രിസ്മസ് പുതുവത്സര മുന്നോടിയായാണ് എക്‌സൈസിൻ്റെ പുതിയ നീക്കം. ക്രിസ്മസ് കാലത്തു വീടുകളിൽ വൈൻ ഉണ്ടാക്കുന്നതും ചെറിയതോതിൽ ഇതു വിൽക്കുന്നതും പതിവാണ്. എന്നാൽ ഇതിനു തടയിടുകയാണ് എക്സൈസിൻ്റെ പുതിയ സർക്കുലർ. അബ്കാരി നിയമ പ്രകാരം ഇതു ജാമ്യമില്ലാ കുറ്റമാണെന്നും ഓർമിപ്പിക്കുന്നു. കൂടാതെ ഹോം മെയ്ഡ് വൈനുകൾ വില്പനക്കുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.

സർക്കുലർ ഇറങ്ങിയതിനു പിന്നാലെ ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തു വേളിയിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 40 ലിറ്റർ വൈനും വൈനുണ്ടാക്കാനുള്ള ഉൽപ്പന്നങ്ങളും ഇയാളുടെ വീട്ടിൽ നിന്നും പിടികൂടി.

Content Highlights: excise says brewing wine is illegal

LEAVE A REPLY

Please enter your comment!
Please enter your name here