വിനീത് ശ്രീനിവാസൻറെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഹൃദയം’ എന്ന റൊമാൻ്റിക് ചിത്രത്തില്‍ നായിക നായകന്മാരായി പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും എത്തുന്നു. 2020 ഓണത്തിനായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
പ്രമോഷൻറെ ഭാഗമായി മോഹന്‍ലാൽ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ഒരു വോയ്സ് ക്ലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പ്രണവ് മോഹന്‍ലാലിൻറെ മികച്ച തിരിച്ചു വരവ് കാത്തിരിക്കുന്ന പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതാണ് സിനിമയുടെ പ്രഖ്യാപനം.
നിവിന്‍ പോളി ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി പ്രേക്ഷകരെ നിരവധി തവണ തന്റെ സംവിധാന മികവുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള വിനീത്, പ്രണവ് മോഹന്‍ലാലിലൂടെ മികച്ച ഒരു ചിത്രം സമ്മാനിക്കുമെന്ന് തന്നെയാണ് കുഞ്ഞേട്ടന് ഫാന്‍സ് വിശ്വസിക്കുന്നത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ ചിത്രത്തിൻറെ വരവറിയിച്ചത്. ഒരു കാലത്തു മലയാള സിനിമാ നിര്‍മ്മാണരംഗത്തു നിറഞ്ഞു നിന്നിരുന്ന മെരിലാന്‍ഡ് സിനിമാസ് തിരിച്ചെത്തുന്നു എന്ന സവിശേഷതയും ഹൃദയം എന്ന ചിത്രത്തിനുണ്ട്. വൈശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
content highlight; pranav mohanlal’s new movie promotion has been announced.