ഫിലിപ്പീന്‍സില്‍ കാമ്മറി കൊടുങ്കാറ്റ് ഭീതി ജനിപ്പിക്കുന്നു. രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മുന്‍കരുതലിന്റെ ഭാഗമായി രാജ്യാന്തര വിമാനത്താവളം അടച്ചു. കൊടുങ്കാറ്റ് രാജ്യതലസ്ഥാനമായ മനിലയുടെ തെക്കുഭാഗത്ത് കൂടി കടന്നു പോകുമെന്നാണ് കരുന്നത്. തീരപ്രദേശത്ത് കൊടുങ്കാറ്റ് ഭയന്ന് ഭരണകൂടം രണ്ട് ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്.
മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 1.3 കോടി ജനങ്ങളാണ് മനില നഗരത്തിലുളളത്. കാറ്റിന് പിന്നാലെ മഴയുണ്ടായാല്‍ വലിയ നാശനഷ്ടങ്ങളുണ്ടാകും. ബികോള്‍ മേഖലയില്‍ നിന്ന് മാത്രമായി ഒരു ലക്ഷത്തിനടുത്ത് ജനങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. ഫിലിപ്പീന്‍സില്‍ ഒരു വര്‍ഷത്തിനിടെ വീശുന്ന ഇരുപതാമത്തെ കൊടുങ്കാറ്റാണ് കാമ്മറി.
Content Highlights; typhoon kammuri slams into the Philippines