മത വികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് ‘ഗാഗുൽത്തായിലെ കോഴിപ്പോര്’ എന്ന സിനിമയുടെ പേര് മാറ്റി. ജെ പിക് മൂവീസിന്റെ ബാനറില്‍ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്യുന്ന ഗാഗുല്‍ത്തായിലെ “കോഴിപ്പോര്” എന്ന ചിത്രമാണ് മത വികാരം വ്രണപ്പെടുമെന്ന വിമര്‍ശനത്തെ തുടര്‍ന്ന് കോഴിപ്പോര് എന്ന് മാത്രമാക്കി മാറ്റിയത്. ഇനി മുതല്‍ കോഴിപ്പോര് എന്ന പേരിലായിരിക്കും സിനിമയുടെ മറ്റ് വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തികയെന്നും ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ വി.ജി. വിജയകുമാര്‍ അറിയിച്ചു.
ഗാഗുൽത്ത എന്ന പേരിനൊപ്പം കോഴിപ്പോര് എന്ന് വരുമ്പോൾ ക്രിസ്തീയ മത വികാരം വ്രണപ്പെടുമെന്നും ക്രിസ്തുമത വിശ്വാസികളെ വളരെ മോശമായി ബാധിക്കാൻ ഇടയുണ്ട് എന്ന തരത്തിലുളള ഒരു വാദം ഫിലിം ചേംബറിൽ നിന്നും വന്നതിനാലാണ് പേര് മാറ്റിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകര്‍ വ്യക്തമാക്കി.
ഇന്ദ്രൻസ്, പൗളി വത്സൻ, സോഹൻ സീനുലാൽ, ജോളി ചിറയത്ത്, നവജിത് നാരായണൻ, ജിനോയ് ജനാർദ്ദനൻ, പ്രവീൺ, അസീസ് നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ശങ്കർ ഇന്ദുചൂഡൻ, സരിൻ, ജിബിറ്റ് ജോർജ്, അഞ്ജലി നായർ, ഷൈനി സാറാ, രശ്മി അനിൽ, വീണ നന്ദകുമാർ, നന്ദിനി ശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Content Highlights: Gagulthayile Kozhipporu movie name changed