സംവരണം നിർത്തലാക്കി: ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കായുള്ള സംവരണം അവസാനിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സംവരണം നിർത്തലാക്കിയത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്ക് നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയിട്ടുണ്ട്.

ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലാണ് ലോക് സഭയിലെ സംവരണം എടുത്ത് കളയുന്നത്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം ജനുവരി 25ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ ഇത്തരത്തിലൊരു തീരുമാനം.

ലോക്‌സഭയിലും നിയമസഭയിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല. ലോക് സഭയിൽ രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്കായിരുന്നു പ്രാതിനിത്യം ഉണ്ടായിരുന്നത്. 543 സീറ്റുകളിൽ പട്ടികജാതി വിഭാഗത്തിന് 85 സീറ്റുകളും പട്ടിക വർഗ വിഭാഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്.

Content Highlights: Union Cabinet approves the proposal for scrapping Anglo-Indian in Lok Sabha