ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റ പുതിയ ട്രെയിലർ “നോ ടൈം ടു ഡൈ” പുറത്തിറങ്ങി. ജെയിംസ് ബോണ്ട് സീരീസിലെ 25 -ാം ചിത്രം കൂടിയാണിത്. ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി അഭിനയിക്കുന്ന ബോണ്ട് സീരീസിലെ അവസാന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 2006-ൽ കാസിനോ റോയലിലാണ് ആദ്യമായി അദ്ദേഹം ജെയിംസ് ബോണ്ടായെത്തിയത്. അതിനു ശേഷം ക്വോണ്ടം ഓഫ് സൊളാസ്, സ്കൈഫോൺ, സ്പെക്ട്ര തുടങ്ങിയ ബോണ്ട് സീരീസ് ചിത്രങ്ങളിലും നായക വേഷത്തിലെത്തിയിരുന്നു. കാരി ജോജി ഫുക്വാങ്കയാണ് “നോ ടൈം ടു ഡൈ” എന്ന പുതിയ ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനായി ജമൈക്കയിലെത്തുന്ന ബോണ്ടിന്റെ കഥയുമായാണ് ഇക്കുറി ചിത്രം പ്രേക്ഷകർക്ക് മുന്നിലെക്കെത്തുന്നത്. ഓസ്കർ ജേതാവ് റാമി മാലികാണ് ചിത്രത്തിലെ വില്ലൻ. വേറിട്ട വേഷത്തോടുകൂടിയാണ് പുതിയ ബോണ്ട് ചിത്രത്തിലെ വില്ലനെ അവതരിപ്പിച്ചിരിക്കുന്നത്. ജമൈക്ക, നോര്‍വേ, ഇറ്റലി, ഇംഗ്ലണ്ട്, സ്കോട്ലന്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. 2020 ഏപ്രിലോടുകൂടിയാണ് ചിത്രം തിയറ്ററുകളിലെത്തും
Content Highlights: no time to die trailer out