ജയസൂര്യയെ നായകനാക്കി രാജേഷ് മോഹന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തൃശ്ശൂര്‍ പൂരം’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന സഖിയേ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഹരിചരണ്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്.
സ്വാതി റെഢി , മല്ലിക സുകുമാരന്‍, മണിക്കുട്ടന്, ഗായത്രി അരുൺ എന്നിവർ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫ്രെെഡേ ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബർ 20 ന് ചിത്രം പുറത്തിറങ്ങും.
Content Highlights; Jayasurya’s move Thrissur pooram video song released