ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് ആരംഭിക്കും

IFFK 2019

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്നാരംഭിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. കൂടാതെ ചലച്ചിത്ര നടി ശാരദയെ ആദരിക്കുകയും ചെയ്യും. ടർക്കിഷ്, ജർമ്മൻ, ഫ്രഞ്ച് എന്നി ഭാഷകളിലായി സെർഹത് കരാസലാൻ സംവിധാനം ചെയ്ത പാസ്സ്‌ഡ് ബൈ സെൻസർ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഇന്നു മുതൽ ഈ മാസം പതിനൊന്നു വരെ തലസ്ഥാനത്തെ പത്തോളം ഇടങ്ങളിലായി ചലച്ചിത്ര മേള നടക്കും. മേളയുടെ ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോർ തിയറ്ററിലാണ് പ്രവർത്തിക്കുന്നത്. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മുതൽ രാത്രി ഏഴുവരെ പാസ് വിതരണം ഉണ്ടാകും. 1500 രൂപയാണ് ജനറൽ പാസ് തുക. 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി പ്രദർശിപ്പിക്കുന്നത്.

Content Highlights : IFFK 2019