കർണാടകയിൽ വോട്ടെടുപ്പ് നടന്ന 15 ഇടത്തിൽ 10 ഇടത്തും ബിജെപിയാണ് മുന്നേറുന്നത്. രണ്ട് സീറ്റിൽ വീതം കോൺഗ്രസും, ജെഡിഎസും ലീഡ് ചെയ്യുന്നു. കോൺഗ്രസ്, ജെഡിഎസ് സർക്കാരിൻ്റെ പിന്തുണ പിൻവലിച്ച 13 പേരാണ് ബിജെപി സീറ്റിൽ മത്സരിച്ചത്.
കുറുമാറ്റത്തിനെതിരായ കോൺഗ്രസ്, ജെഡിഎസ് പ്രചാരണങ്ങൾ ജനങ്ങളെ കയ്യിലെടുത്തില്ല എന്നാണ് ആദ്യ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് കോട്ടകളിൽ പോലും വിമത ബിജെപി സ്ഥാനാർത്ഥികൾ ആണ് മുന്നിൽ നില്കുന്നത്.
യെദ്യൂരപ്പ സർക്കാരിന് ഭരണം തുടരണമെങ്കിൽ ആറു സീറ്റിലെങ്കിലും ജയിക്കണം. വിവിധ എക്സിറ്റ് പോളുകൾ ബിജെപിക്കു 13 സീറ്റുകൾ വരെയാണ് പ്രവചിച്ചത്. 67.91 ശതമാനം ആയിരുന്നു ഇവിടുത്തെ പോളിങ് നില. സഖ്യ സർക്കാരിന് 17 കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Content Highlights: Karnataka by-election