കാലാവസ്ഥാമാറ്റം ഏറ്റവും അതികം ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു അഞ്ചാം സ്ഥാനം

world climate summit

കാലാവസ്ഥാമാറ്റം ഏറ്റവും അതികം ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു അഞ്ചാം സ്ഥാനം. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ നടക്കുന്ന യു എൻ ലോക കാലാവസ്ഥ ഉച്ചകോടിയിലാണ് കണക്ക് പുറത്തുവിട്ടത്. ലോകത്ത് കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന സ്‌ഥലങ്ങളെ സംബന്ധിച്ച ആഗോള പഠന റിപ്പോർട്ടിൽ കേരളത്തിന് പ്രത്യേക പരമാർശവുമുണ്ട്.

lജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജർമൻ വാച്ച് എന്ന സംഘടനയുടെ കണക്കു പ്രകാരം 2018 -ൽ കാലാവസ്ഥ ദുരന്തം മൂലം മരിച്ചവരുടെ എണ്ണത്തിൽ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സാമ്പത്തിക നഷ്ടത്തിൽ രണ്ടാമതും. 2017 -ൽ പതിനാലാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചതിൽ കേരളത്തെ പ്രളയത്തിനാണു മുഖ്യ പങ്ക്. ജപ്പാൻ ,ഫിലിപ്പീൻസ്, ജർമ്മനി, മഡ ഗാസ്കർ, ശ്രീലങ്ക, കെനിയ, റുവാണ്ട, കാനഡ, ഫിജി തുടങ്ങിയവയാണ് മറ്റുരാജ്യങ്ങൾ.

Content highlights: Kerala floods mentioned in the world climate summit in Madrid