ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ എന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട്. ലോകത്തെ 130 കോടി വരുന്ന ദരിദ്ര ജനസംഖ്യയില്‍ 364 ദശലക്ഷം പേരും (28 ശതമാനം) ഇന്ത്യയിലാണ്. ആരോഗ്യ ദൈര്‍ഘ്യം, ജീവിതം, വിദ്യാഭ്യാസ സാഹചര്യം, ജീവിത നിലവാരം എന്നീ ഘടകങ്ങള്‍ ആധാരമാക്കിയാണ് എച്ച്.ഐ.ഡി. കണക്കാക്കുന്നത്. രാജ്യത്തെ 58 ശതമാനം പേരുടെ പ്രതിശീര്‍ഷ വരുമാനം 50,000 രൂപയിലും താഴെയാണ് എന്ന് റിപ്പോട്ടില്‍ പറയുന്നു.
ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ- പസഫിക്ക് മേഖലയിൽ 661 ദശലക്ഷം ദരിദ്ര ജനവിഭാഗമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗപദവി, നവീന സാങ്കേതിക വിദ്യകളുടെ പ്രയോജനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ അസമത്വം കൂടിവരുന്നതായും, സുസ്ഥിര വികസനം അസാധ്യമാകുന്നതായും യുഎന്‍ഡിപി ഇന്ത്യ പ്രതിനിധി ഷോക്കോ നോദ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയത്.
യുഎന്‍ഡിപി റിപ്പോര്‍ട്ട് അനുസരിച്ച് 189 രാജ്യം ഉള്‍പ്പെട്ട മാനവശേഷി വികസന സൂചിക പട്ടികയില്‍ 129-ാം സ്ഥാനത്താണ് ഇന്ത്യ. 2005-06 മുതല്‍ 2015-16 വരെയുള കാലയളവിന് ഇടയില്‍ 27.1 ഇന്ത്യയില്‍ കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതായും യുഎന്‍ഡിപി ഇന്ത്യ റസിഡന്റ് പ്രതിനിധി ഷോക്കോ നോഡ വ്യക്തമാക്കുന്നു. ചൈന പട്ടികയില്‍ 85ാം സ്ഥാനത്താണ്. ബംഗ്ലാദേശും പാകിസ്ഥാനും യഥാക്രമം 135 ഉം 152 ഉം സ്ഥാനങ്ങളിലുണ്ട്. ശ്രീലങ്കയ്ക്ക് 71 ഉം മാലിദ്വീപിന് 104 മാണ് സ്ഥാനം.
Content Highlight: India moves from 130 to 129 in the human development index UNDP