രാജ്യത്തെ വുമൺ ഹെൽപ്പ്‌ലൈൻ നമ്പറുകൾ ആർക്കുമറിയില്ല; യുസി ബ്രൗസർ സർവേ ഫലം 

uc survey

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾക്കു പിന്നാലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രൂരമായ അക്രമ വാർത്തകൾ പുറത്തു വരുന്നത് സംബന്ധിച്ച് ‘സ്ത്രീകളുടെ സുരക്ഷ’ എന്ന വിഷയം വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

നിലവിലുള്ള സാഹചര്യത്തിൽ മാറ്റം വരുത്താനുള്ള ശ്രമത്തിൻറെ ഭാഗമായാണ് സ്ത്രീ സുരക്ഷയോടനുബന്ധമായി യുസി ബ്രൗസർ സർവേ നടത്തിയത്. രാജ്യത്തെ വുമൺ ഹെൽപ്പ്‌ലൈൻ നമ്പറുകളെക്കുറിച്ച് 50 ശതമാനത്തിലധികം ആളുകൾക്കും അറിയില്ലെന്നാണ് സർവേയിൽ നിന്ന് വ്യക്തമായത്.

ഇതേ സർവേയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൻറെ കാരണത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.60 ശതമാനം ആളുകളും കുറ്റപ്പെടുത്തിയത് സ്ത്രീകളുടെ വസ്ത്രധാരണത്തെയാണ്. സ്ത്രീകൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്ന അഭിപ്രായക്കാർ 10,565 പേരാണ്.

ബലാൽസംഗം ചെയ്യുന്ന കുറ്റവാളികൾക്ക് എന്തു ശിക്ഷയാണ് നൽകേണ്ടത് എന്നതിനെക്കുറിച്ചും സർവേയിൽ ചോദ്യങ്ങളുണ്ടായിരുന്നു. 60 ശതമാനം പേർ അഭിപ്രായപ്പെട്ടത് കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നാണ്. ബാക്കിയുള്ളവർ കുറ്റവാളികളുടെ ജനനേന്ദ്രിയം ഛേദിക്കണമെന്നാണ്.

ബലാൽസംഗം പോലെയുള്ള കുറ്റങ്ങളിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന അഭിപ്രായക്കാരാണ് പലരും. സ്ത്രീകൾ സ്വയരക്ഷക്കായുള്ള കാര്യങ്ങളിൽ പ്രാഗത്ഭ്യം നേടണമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ചിലർ‌ പറയുന്നത് സ്ത്രീകളോട് എങ്ങനെ നന്നായി പെരുമാറണമെന്ന് പുരുഷന്മാരെ പഠിപ്പിക്കണമെന്നാണ്.

Women Helpline ( All India ) – Women In Distress 1091, Women Helpline Domestic Abuse 181, National Commission For Women (NCW) 011-26942369, 26944754, Delhi Commission For Women 011-23378044 / 23378317 / 23370597, Student / Child Helpline 1098, Kerala Women Police Helpline (Trivandrum) 9995399953 എന്നിവയാണ് പ്രധാനപ്പെട്ട ടോൾ ഫ്രീ നമ്പറുകൾ.

Content highlight: In UC survey, 50% not aware of women helpline numbers