നിരവധി പുതുമകളുമായി റെഡ്മി കെ30 പുറത്തിറങ്ങി

redmi K30 launched

നിരവധി പുതുമകളും പ്രത്യേകതകളുമായി റെഡ്മി കെ30 രംഗത്ത്. 64 എംപി ക്യാമറ അടക്കം നിരവധി പ്രത്യേകതകള്‍ ആണ് ഇതിനുള്ളത്. ഇത് 4ജി, 5ജി വേരിയന്റുകളില്‍ വരുന്നു. 5ജിയുടെ അടിസ്ഥാന പതിപ്പ് 1,999 യുവാനിലാണ് (ഏകദേശം 20,000 രൂപ) ആരംഭിക്കുന്നത്.  5ജി നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കെ30 ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും എത്തുമോ എന്നുള്ളതിൽ സംശയമാണ്.

വേഗതയേറിയ ഡിസ്‌പ്ലേയും, കൂടുതല്‍ ശക്തമായ ചിപ്‌സെറ്റ്, മികച്ച ക്യാമറകള്‍ തുടങ്ങി നിരവധി അപ്ഗ്രേഡുകൾ ഷവോമി കെ30 ക്ക് നൽകിയിട്ടുണ്ട്. കെ 30-ന് നാല് വേരിയൻ്റുകളാണ് പ്രധാനമായും ഉള്ളത്. അടിസ്ഥാന വേരിയന്റ് 6 ജിബി റാമിനും 64 ജിബി സ്‌റ്റോറേജിനുമായി 1,999 യുവാന്‍ (ഏകദേശം 20,000 രൂപ) മുതല്‍ ആരംഭിക്കുന്നു. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന്, 2,299 യുവാന്‍ (ഏകദേശം 23,000 രൂപ) ആണ് വില. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 2,599 യുവാന്‍ (ഏകദേശം 26000) വിലയും, 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള മറ്റ് വേരിയന്റിന് 2,899 യുവാന്‍ (ഏകദേശം 29,200 രൂപ) വിലയുമാണ് ഉള്ളത്.

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷത 120 ഹെര്‍ട്‌സ് റിഫ്രഷന്‍ നിരക്കാണ്, അത് അസൂസ് ആര്‍ഒജി ഫോണ്‍ 2 പോലുള്ള കൂടുതൽ പ്രീമിയം ഫോണുകൾക്ക് തുല്യമാണ്. കെ20 ലെ ട്രിപ്പിള്‍ ക്യാമറകളില്‍ നിന്ന് വ്യത്യസ്തമായി, സോണി ഐഎംഎക്‌സ് 686 സെന്‍സര്‍ ഉപയോഗിച്ച് പുതിയ 64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറയാണ് ഇതിൻ്റെ മറ്റൊരു സവിശേഷത.

Content Highlights: Redmi K30 launched