കേരളത്തിലെ നദികളില്‍ ലോഹവിഷ സാന്നിധ്യം; കേന്ദ്ര ജല കമ്മിഷന്‍ റിപ്പോര്‍ട്ട്

iron content in river water

കേരളത്തിലെ നദികളില്‍ ലോഹവിഷ സാന്നിധ്യം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇരുമ്പടക്കമുളള ഘനലോഹങ്ങളുടെ അപകടകരമായ സാന്നിധ്യമാണ് കണ്ടെത്തിയത്. കേന്ദ്ര ജല കമ്മിഷന്‍ നദികളിലെ ലോഹ വിഷ സാന്നിധ്യത്തെക്കുറിച്ചു തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് കേരളത്തിലെ നദികളില്‍ ലോഹവിഷ സാന്നിധ്യം വര്‍ധിച്ചതായി കണ്ടെത്തിയത്.

2014-2018 കാലയളവിൽ നദികളില്‍ ശേഖരിച്ച 7 സാംപിളുകളില്‍ ഇരുമ്പിന്റെ സാന്നിധ്യം അനുവദനീയമായതിലും കൂടുതലുണ്ട് എന്ന് കണ്ടെത്തി.
കുറ്റ്യാടി, മൂവാറ്റുപുഴ, പെരിയാര്‍, വളപട്ടണം, കബനി എന്നീ നദികളില്‍ നിന്നു ശേഖരിച്ച സാംപിളുകളിലാണ് ഇരുമ്പിന്റെ അംശമുളളത്. ഇരുമ്പിൻറെ പുറമെ  ലെഡിന്റെ അളവാണ് അച്ചന്‍കോവില്‍, കല്ലട പുഴകളില്‍ കൂടുതലുളളത്. പെരിയാറില്‍ നിക്കലിന്റെ അംശവും കൂടുതലായി ഉണ്ട്.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിശ്ചയിച്ചിരിക്കുന്ന ശുദ്ധതാ മാനദണ്ഡ പരിധിക്കു പുറത്താണ് സാംപിളുകള്‍. രാജ്യത്തെ 67 നദികളുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച സാംപിളുകളിലാണ് പഠനം നടത്തിയത്.

Content Highlight: Iron presence in Kerala rivers