വിമർശനങ്ങളെ കാറ്റിൽ പറത്തി ഷെയ്ൻ നിഗം നായകനാകുന്ന ‘വലിയ പെരുന്നാൾ’ ട്രെയിലർ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം നായകനാവുന്ന ക്രിസ്മസ് ചിത്രം ‘വലിയ പെരുന്നാളി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഷെയ്‌ന് വിലക്ക് ഏര്‍പ്പെടുത്തിയതും ലഹരി ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്ന തരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ വലിയ പെരുന്നാള്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. വിനായകനാണ് ട്രെയിലറിന് ശബ്ദം നൽകിയിരിക്കുന്നത്. വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നോണം ‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ’യെന്ന ഷെയ്ന്റെ ഡയലോഗും ട്രെയിലറില്‍ കാണാം.

നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാൻസർ ആയാണ് ഷെയ്ൻ എത്തുന്നത്. സൗബിന്‍ ഷാഹിർ, ജോജു ജോർജ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഈ മാസം 20ന് ക്രിസ്മസ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlights: Shane Nigam new movie velyaperunnal trailer