പ്രതിഷേധം ആഞ്ഞടിക്കുന്ന പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണം ബിജെപി; സമധാന റാലികള്‍ക്ക് ആഹ്വാനമിട്ട് മമതാ ബാനര്‍ജി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത പ്രതിഷേധം ആഞ്ഞടിക്കുന്ന പശ്ചിമ ബംഗാളില്‍ നാളെ സമധാന റാലികള്‍ നടത്താന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിക്ഷേധക്കാര്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീവെച്ചത്. അഞ്ച് തീവണ്ടികളും പതിനഞ്ചോളം ബസ്സുകളും ഇവര്‍ തീവെച്ച് കത്തിച്ചിരുന്നു. പ്രതിഷേധങ്ങള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ രഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി.

മുഖ്യമന്ത്രി മമതാ ബാനര്‍ജി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം നല്‍കിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് കനത്ത പ്രക്ഷോഭങ്ങള്‍ നടന്നത്. എന്നാല്‍ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മമത പിന്നീട് രംഗത്തു വന്നു. പൊതുമുതല്‍ നശിപ്പിക്കുന്ന പ്രതിഷേധം പാടില്ലെന്ന മമത ബാന്‍ജിയുടെ അഭ്യര്‍ത്ഥന ഉള്‍ക്കൊള്ളുന്ന പരസ്യം എല്ലാ ചാനലുകളും നല്‍കിയിരുന്നു.

content highlights ; BJP seeks president rule in west bengal,