ശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധനം; പ്രതിഷേധം ശക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന ബംഗാളിൻറെ ചില ഭാഗങ്ങളിൽ ഇൻ്റര്‍നെറ്റ് സർവീസുകൾ ക്കു നിയന്ത്രണം ഏർപ്പെടുത്തി. മാൽഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. നോർത്ത് 24 പർഗാനാസിലെ ബരാസാത്, ബാസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് സൗത്ത് 24 പർഗാനാസിലെ ബരുയ്പൂർ, കാനിങ് സബ്ഡിവിഷനുകളിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി.

മുർഷിദാബാദ് ജില്ലയിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ കത്തിച്ചു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയിൽവേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാർ തീയിട്ടു. കൊൽക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിർത്തിയിട്ടിരുന്ന 15 ബസ്സുകളാണ് സമരക്കാർ കത്തിച്ചത്.

കേന്ദ്രസർക്കാർ ദേശീയപൗരത്വ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ കലാപവും അക്രമവും വ്യാപകമാണ് പശ്ചിമബംഗാളിൽ. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം ഒരു വർഗീയകലാപത്തിലേക്ക് വഴിമാറുന്ന സാഹചര്യമാണ്. ഈസ്റ്റേൺ റെയിൽവേ രണ്ട് ട്രെയിനുകൾ ഞായറാഴ്ച റദ്ദാക്കി. നോർത്ത് 24 പർഗാനാസിലെ ദേഗംഗ, ഖർദ– കല്യാണി കല്യാണി എക്സ്പ്രസ് വേ, അംദാങ്ക എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം അംദാങ്ക എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം റോഡുകളിൽ വാഹനങ്ങൾ തടഞ്ഞേക്കുമെന്നും വിവരമുണ്ട്.

ഇതേത്തുടർന്ന് അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളും കോൺഗ്രസ് നേതാക്കളും സമാധാനയാത്രകൾ സംഘടിപ്പിച്ച് വരികയാണ്. സ്ഥിതി തുടർന്നാൽ രാഷ്ട്രപതിഭരണം ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ ഇന്നലെ പറ‌ഞ്ഞിരുന്നു.

Content highlight; internet suspended in parts of bengal amid protests over citizenship act.