പൗരത്വ ഭേദഗതി നിയമത്തിനെതിരെ കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സുപ്രീം കോടതിയിലേക്ക്

kamal haasan

മത അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയെ അതു ബാധിക്കുമെന്നും ആരോപിച്ച് കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നിയമം ഏര്‍പ്പെയുത്തിയതെന്നും ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവടങ്ങളിലെ അഭയാര്‍ത്ഥികളെ നിയമത്തിന് കീഴില്‍ കൊണ്ട് വന്നിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭാംഗമായ ജയറാം രമേശിന്റേത് ഉള്‍പ്പെടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 17 ഹര്‍ജികളാണു സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെ ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തകരും അണിനിരക്കുമെന്ന് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.

content highlights : Kamal Hassan MNM moves to supreme court against caa