സ്ത്രി-പുരുഷ സമത്വത്തില്‍ ഇന്ത്യ 112 സ്ഥാനം; ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട്

world economic forum report

സ്ത്രി-പുരുഷ സമത്വത്തില്‍ ഇന്ത്യക്ക് 112 സ്ഥാനം. ലോക സാമ്പത്തിക ഫോറം ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യ മുമ്പത്തെക്കാള്‍ നാലുസ്ഥാനം പുറകിൽ പോയതായി വ്യക്തമാക്കുന്നത്. സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസമത്വവും സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തവും എന്നിവ അടിസ്ഥാനത്തപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അസമത്വത്തില്‍ ഏറ്റവും അവസാനത്തെ അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

നോര്‍ഡിക് രാജ്യങ്ങളായ ഐസ്‌ലന്‍ഡ്, നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് സ്ത്രിസമത്വപ്പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഉളളത്. ചൈന(106), ശ്രീലങ്ക(102), നേപ്പാള്‍ (101), ബംഗ്ലാദേശ് എന്നീ  അയല്‍രാജ്യങ്ങളാണ് പൊതുവിഭാഗത്തില്‍ ഇന്ത്യയെക്കാള്‍ മുമ്പിൽ.

അസമത്വത്തില്‍ 151,152 സ്ഥാനത്തിലെക്കാണ് പാകിസ്താനും ഇറാഖും എത്തിരിക്കുന്നത്. ആഗോളതലത്തില്‍ ഇപ്പോഴത്തെ തോതിലാണെങ്കില്‍ സ്ത്രീ-പുരുഷ അസമത്വം കുറയ്ക്കാന്‍ 99.5 വര്‍ഷമെടുക്കുമെന്നാണ് ലോക സാമ്പത്തികഫോറം പറയുന്നത്. രാഷ്ട്രീയരംഗത്ത് 25.2 ശതമാനം മാത്രമെ സ്ത്രികളുളളൂ. മന്ത്രിപദവിയില്‍ 21.2 ശതമാനവും. സാമ്പത്തികമേഖലയില്‍ അസമത്വം രാഷ്ട്രീയമേഖലയേക്കാൾ പ്രകടമായ ഏകരാജ്യം ഇന്ത്യയാണ്. ഇപ്പോള്‍ ഇന്ത്യയിലെ കുട്ടികളിലെ സ്ത്രീ-പുരുഷാനുപാതം (100 ആണ്‍കുട്ടികള്‍ക്ക് 91 പെണ്‍കുട്ടികള്‍) ദയനീയമാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ആഗോളത്തില്‍ അസമത്വം വര്‍ദ്ധിച്ചുവരും.

Content Highlight: Gender Inequality in India

LEAVE A REPLY

Please enter your comment!
Please enter your name here