കഴിഞ്ഞ വർഷം റിലീസ് ചെയ്ത സൂപ്പർഹിറ്റ് ഹൊറര്‍ ത്രില്ലർ എ ക്വയറ്റ് പ്ലേസിനു രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ജോൺ ക്രസിൻസ്കി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.
സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്തു. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന എമിലി ബ്ലണ്ട്, മില്ലിസെൻ്റ് , നോവ എന്നിവർ പുതിയ ഭാഗത്തിലും അണിനിരക്കുന്നു. ശബദ്മുണ്ടാക്കിയാൽ ആക്രമിക്കാൻ എത്തുന്ന ഭീകരജീവികൾക്കെതിരെ പോരാടുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. അടുത്ത വർഷം മാർച്ച് 20ന് ചിത്രം തിയറ്ററുകളിലെത്തും.
Content highlight: an American horror movie ‘a quiet place 2’ teaser has been released