യൂ ട്യൂബ് വഴി ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നത് എട്ട് വയസ്സ്കാരനായ റയാൻ ഖാജി. പ്രതിവർഷം 26 ദശലക്ഷം(135 കോടി) ഡോളറാണ് വരുമാനം. ഫോർബ്സ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. റയാന്‍സ് വേള്‍ഡ്-എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. 2015ല്‍ റയാന്റെ രക്ഷാകര്‍ത്താക്കളാണ് ചാനല്‍ തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് ചാനലിന് 2.29 കോടി സബ്‌സ്‌ക്രെെബേഴ്സ് ഉണ്ടായി. റയാന്‍ ടോയ്‌സ് റിവ്യൂ-എന്ന പേരിലായിരുന്നു ആദ്യം ചാനല്‍ അറിയിപ്പെട്ടിരുന്നത്.
കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന വീഡിയോയായിരിന്നു ആദ്യം പുറത്തുവിട്ടത്. 100 കോടിയിലധികം തവണയാണ് ഓരോ വീഡിയോയും പ്ലേ ചെയ്യപ്പെട്ടത്. മൊത്തം 3,500 കോടി വ്യൂസ് ഇതുവരെ ലഭിച്ചു. കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ക്കുപുറമെ, വിദ്യാഭ്യാസമേഖലയിലുള്ള വീഡിയോകളും ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ ചാനലിന് കൂടുതല്‍ കാഴ്ചക്കാരുണ്ടായി.
Content Highlight: eight years old is the highest-paid YouTuber