വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 50 ടണ്‍ സവാള 21 ന് രാവിലെ കേരളത്തിലെത്തും

Kerala imports onion

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 50 ടണ്‍ സവാള 21 ന് രാവിലെ കേരളത്തിലെത്തും. ഇത് എത്തുന്നതോടെ സപ്ലൈകോ കടകളില്‍ കിലോഗ്രാമിന് 75 രൂപയ്ക് സവാള ലഭ്യമാകും. റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക. ഇറക്കുമതി കുറവായതിനാല്‍ സവാള ലഭിക്കില്ലെന്ന സൂചനയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കേരളം കേന്ദ്രത്തിന് വീണ്ടും കത്തയച്ചത്. ഇതേതുടര്‍ന്ന് കേരളത്തിന് 50 ടണ്‍ സവാള അനുവദിച്ചു. നാസിക്കില്‍ നിന്നും സപ്ലൈകോ സവാള വാങ്ങുന്നുണ്ട്.

87 രൂപയ്ക്കു വാങ്ങുന്ന ഗുണനിലവാരമുള്ള സവാള 90 രൂപയ്ക്കു ക്രിസ്മസ് ചന്തകളിലും 95 രൂപയ്ക്കു സപ്ലൈകോ കടകളിലും ലഭ്യമാക്കുമെന്നു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എന്‍ സതീഷ് പറഞ്ഞു. മുംബൈയില്‍ നിന്നു ലോഡുമായി കപ്പല്‍ ഇന്നലെ വൈകിട്ടു പുറപ്പെട്ടിട്ടുണ്ട്.

content highlights: Kerala imports onion