അടിയന്താരവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍ഡിഎ സര്‍ക്കാര്‍ കാണിക്കുന്നതെന്നും ഭയപ്പെടുത്തി ജനങ്ങളുടെ പ്രതിഷേധം ഇല്ലാണ്ടാക്കന്‍ കഴിയില്ലെന്നും അങ്ങനെ കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരോധനാജ്ഞ, യാത്രസൗകര്യ നിഷേധം, അറസ്റ്റ്, അടിച്ചമര്‍ത്തല്‍ എന്നിവകൊണ്ടൊന്നും ജനകീയ പ്രക്ഷോഭങ്ങള്‍ തോറ്റ ചരിത്രമില്ലെന്നും ഇതിന് പകരമായി കേന്ദ്രം തന്റെ തെറ്റായ നിയമ നിര്‍മ്മാണം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ഇടതു പാര്‍ട്ടികളും വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചതു ഭരണഘടന പൗരനു നല്‍കുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.
സമരം ചെയ്യുന്നവരെയാക്കെ അറസ്റ്റ് ചെയ്യുന്നു. ഇടതു നേതാക്കളെ ഡല്‍ഹിയിലും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ ബെംഗ്ലൂരുവിലും കസ്റ്റഡിയില്‍ എടുത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
content highlights : Current situation is more worse than emergency period says minister pinarayi vijayan