എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു

thomas chandy passes away

എൻ സി പി സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. പിണറായി മന്ത്രി സഭയിൽ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു തോമസ് ചാണ്ടി.

കോണ്ഗ്രസ്സിലൂടെയാണ് രാഷ്ട്രീയത്തിലെക്ക് ചുവട് വെക്കുന്നത്. എൻ സി പി സംസ്ഥാന അധ്യക്ഷനായ തോമസ് ചാണ്ടി കുട്ടനാടിനെ കേന്ദ്രീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.

അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു.

Content Highlights: Thomas Chandy MLA passed away