പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് നടന്ന ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ടെര്‍മിനല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ മാര്‍ച്ചില്‍ കുട്ടികളടക്കം ആയിരത്തോളം പേരായിരുന്നു പങ്കെടുത്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു.
രണ്ടര വര്‍ഷമായി മുടങ്ങി കിടന്നിരുന്ന പുതുവൈപ്പ് പദ്ധതിയുടെ നിര്‍മാണം കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലും തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഐ.ഒ.സി ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചത്. നിരോധനാജ്ഞ ലംഘിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.
Content highlights: Protest against Puthuvype LPG terminal resumes, arrested including women