സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂണിവേഴ്സിറ്റി പ്രൊഫസറെ വധശിക്ഷക്ക് വിധിച്ചു. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് പാകിസ്ഥാൻ കോടതി വധശിക്ഷക്ക് വിധിച്ചത്. മുസ്ലീം പ്രവാചകന് മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ച് 2013 മാര്‍ച്ചില്‍ ആണ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.അറസ്റ്റിലാകുമ്പോള്‍ അദ്ദേഹം ഈ നഗരത്തിലെ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ആയിരുന്നു.മുള്‍ട്ടാനിലെ സെന്‍ട്രല്‍ സിറ്റിയിലാണ് ഹഫീസിന് വധശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് മുള്‍ട്ടാന്‍ ജയിലില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
ഹഫീസിൻ്റെ അഭിഭാഷകൻ കോടതി വിധിക്കെതിരെ വിമർശനവുമായി രംഗത്തെത്തുകയും, വിധിക്കെതിരെ ഹർജി നൽകുമെന്നും പറഞ്ഞു. വിധിയുടെയും നീതിയുടെയും വലിയ തോല്‍വിയാണ് ജുനൈദ് ഹഫീസിന് നല്കിയ വധശിക്ഷയെന്നും ഇത് ഏറെ നിരാശയും അത്ഭുതവുമുണ്ടാക്കിയെന്നും ആംനസ്റ്റിയിലെ റാബിയ മൊഹമ്മദ് അഭിപ്രായപ്പെട്ടു. അതേസമയം പ്രോസിക്യൂഷൻ അഭിഭാഷകൻ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ‘ദൈവനിന്ദകന്റെ അന്ത്യം’ എന്നാണ് പ്രോസിക്യൂഷന് അഭിഭാഷകന് വിധിയെ സ്വാഗതം ചെയ്ത് പറഞ്ഞത്.യുഎസ് കമ്മീഷന്റെ 2018 ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നാൽപതോളം പേരെയാണ് ഇതുവരെ പാകിസ്ഥാനിൽ ദൈവനിന്ദയുടെ പേരിൽ വധശിക്ഷക്ക് വിധിച്ചിട്ടുള്ളത്.
Content Highlight; university proffesor sentenced to death for blasphemy on social media