പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ നേരിടാന്‍ വെടിവയ്പ്പ് നടത്തിയിട്ടില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വാദം പൊളിഞ്ഞു. കാണ്‍പൂര്‍ വെടിവയ്പിന്‍റെയടക്കമുള്ള ദൃശ്യങ്ങള്‍ ഇതോടെ പുറത്തുവന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഒരൊറ്റ ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന് യുപി പൊലീസ് ഡിജിപി ഒപി സിംഗിൻറെ പ്രസ്താവനക്കിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രതിഷേധക്കാരാണ് നാടന്‍തോക്കുകളുമായി വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാല്‍ സത്യാവസ്ഥ പുറത്തു വന്നതോടെ പൊലീസ് പ്രതിരോധത്തിലായിട്ടുണ്ട്.
യുപിയിലെ പ്രതിഷേധങ്ങളിലാകെ 18 പേര്‍ക്കാണ് ജീവന്‍നഷ്ടമായത്. രാംപൂരിൽ ഇന്നലെ നടന്ന സംഘർഷത്തിലും ഒരാൾ മരിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇപ്പോഴും അതീവ ജാഗ്രത തുടരുകയാണ്. മീററ്റിലും ബിജ്നോറിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. മീററ്റിൽ മാത്രം നാല് പേരാണ് അക്രമത്തിൽ മരിച്ചത്.
Content highlight; visuals of police fired towards protest in UP