പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ.പാട്ടുകളിലൂടെയും കവിതകളിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് അവർ. ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഇവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നിരവി പേരാണ് പങ്കെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കലാകാരന്മാരുടെ പങ്കാളിത്വം പ്രതിഷേധ സമരങ്ങളില്‍ ഉറപ്പാക്കാനാണ് ശ്രമം.
രാജ്യത്തെങ്ങും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം വ്യാപിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി, പലവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകുന്നുണ്ട്. ഇതിനിടയിലേക്കാണ് ഒരു സംഘം യുവാക്കള്‍ അവരുടെ കലാപരമായ കഴിവുകള്‍ പ്രതിഷേധത്തിനുള്ള ആയുധമാക്കി കടന്നുവരുന്നത്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഗമത്തിലെ മുഖ്യ ആകര്‍ഷണമായിരുന്നു ഇവരുടെ പാട്ടുകളും കവിതകളും. പ്രക്ഷോഭകര്‍ക്ക് ആവേശം പകരുന്ന സമൂഹ്യ പ്രസക്തിയുള്ള വരികളടങ്ങിയ പാട്ടുകളും കവിതകളുമായി പ്രതിഷേധക്കാരെ ഇവര്‍ കയ്യിലെടുക്കുകയായിരിന്നു. കലാകാരന്മാരുടെ പ്രതിഷേധ സംഗമത്തില്‍ ജാമിയ മിലിയ ഉള്‍പ്പെടേയുള്ള സര്‍വ്വകലാശാല പ്രതിനിധികളും വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളും പങ്കെടുത്തു.
Content Highlight; cultural protest by the artist in jantar manthir