സൂര്യഗ്രഹണം കാണാനൊരുങ്ങി കേരളം

ഡിസംബർ 26ന് നടക്കാൻ പോകുന്ന വലയ സൂര്യഗ്രഹണം കാണുന്നതിനുള്ള തിടുക്കത്തിലാണ് കേരളം. ചന്ദ്രന് ചുറ്റും ഒരു പ്രകാശ വലയം ബാക്കിയാകും ഇതാണ് വലയ ഗ്രഹണം. സൂര്യ പ്രകാശം മൂലമുള്ള ചന്ദ്രന്‍റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാൻ കഴിയുക. ഒരേ സമയം ഭൂമിയിലെ എല്ലായിടങ്ങളിലും ഗ്രഹണം അനുഭവപ്പെടില്ല. ഡിസംബർ 26 ന് രാവിലെ എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും കേരളമുൾപ്പെടെയുള്ള മേഖലകളിൽ ഈ അപൂർവ്വ പ്രതിഭാസം കാണാൻ സാധിക്കുന്നത്.

സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഡിസംബർ 26ന് ഗ്രഹണം കാണാൻ സാധിക്കുന്നത്. കേരളത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായുമാണ് കാണുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയം പൂർണ്ണ തോതിലും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിട്ടുമായിരിക്കും കാണാനാവുന്നത്.

Content Highlight; kerala ready to watch the last solar eclipse