നൈജീരിയയുടെ തീരത്തുനിന്നും കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പൽ തൊഴിലാളികളായിരുന്ന 18 ഇന്ത്യക്കാരേയും മോചിപ്പിച്ചു. ഡിസംബര്‍ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്നും ഹോങ്കോങ്ങ് വാണിജ്യക്കപ്പലില്‍നിന്ന് ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.
ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. എആര്‍എക്സ് മാരിടൈം നല്‍കുന്ന വിവരപ്രകാരം ഇന്ത്യക്കാരും ഇന്ത്യക്കാരനല്ലാത്ത അമേരിക്കക്കാരനായ ക്യാപ്റ്റനും ഉള്‍പ്പെടെ പത്തൊമ്പതുപേരെയാണ് ഡിസംബര്‍ മൂന്നിന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.
മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം മോചിപ്പിക്കപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാമെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 18 ദിവസത്തിന് ശേഷമാണ് ജീവനക്കാരുടെ മോചനം സാധ്യമാകുന്നത്. പണം നല്‍കിയാണോ ഇവരെ മോചിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല
മോചിപ്പിക്കപ്പെട്ടവരില്‍ പലരും രോഗബാധിതരാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പല്‍ ആക്രമിക്കുന്ന സമയത്ത് 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 19 പേരെയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോകുന്നത്.
Content highlight; Nigerian Navy and Shipping Company have confirmed release of 18 Indian nationals