തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെൻ്ററില്‍ നിന്നും 26നും 27നും പകല്‍ ഒന്‍പതിനും 11നും ഇടയില്‍ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കുന്നതിനാൽ വലിയതുറ മുതല്‍ പള്ളിത്തുറവരെ തീരത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ (9 കി.മി) ദൂരം അപകടസാധ്യത മേഖലയായി പ്രഖ്യാപിച്ചു.
സുരക്ഷാ ഏജന്‍സികളായ മറൈന്‍ എന്‍ഫോഴ്സ്മെൻ്റ്, കോസ്റ്റല്‍ പോലീസ്, കോസ്റ്റല്‍ ഗാര്‍ഡ് എന്നിവരുടെ നിര്‍ദേശം കര്‍ശനമായും പാലിക്കണമെന്നും നിർദേശമുണ്ട്. വിക്ഷേപണ സമയത്ത് ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ 220, 260 ഡിഗ്രിയില്‍ 45-75 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ (തീരത്ത് നിന്ന് 75-125 കിലോമീറ്റര്‍ ദൂരം) മത്സ്യബന്ധനം ഒഴിവാക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content highlight; Rocket Launch: A Warning for Fishermen