പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; ഡൽഹി പൊലീസ്

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി പൊലീസ്. അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്കിനും, ട്വിറ്ററിനും വാട്ട്‌സാപ്പിനും പൊലീസ് നിര്‍ദേശം നല്‍കി.

വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നൂറോളം സൈബര്‍ ഗ്രൂപ്പുകളാണ് ഡല്‍ഹി പൊലീസിന്റെ നിരീക്ഷണത്തില്‍ ഇപ്പോൾ ഉള്ളത്. അക്കൗണ്ടുകളുടെ വിവരം ലഭിച്ചതിന് ശേഷം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ പ്രതിചേര്‍ക്കും. വ്യാജ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തുടര്‍സമരങ്ങളുമായി മുന്നോട്ടുപോകാനാണ് വിവിധ സര്‍വകലാശകളിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. ജനസംഖ്യ രജിസ്റ്ററിന് പൗരത്വ രജിസ്റ്റുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സമരം.

content highlights : delhi police to file it cases against those who spread fake news