മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങളെ പറ്റി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ജീവശാസ്ത്ര ക്ലാസില്‍ അനാട്ടമി ബോഡി സ്യൂട്ട് ധരിച്ചെത്തിരിക്കുകയാണ് സ്പാനിഷ് അധ്യാപികയായ വെറോണിക്ക ഡ്യൂക്ക്. ക്ലാസിൽ ബോഡി സ്യൂട്ടിട്ട് പഠിപ്പിക്കുന്നത് വെറോണിക്ക ഡ്യൂക്കിന്റെ ഭര്‍ത്താവ് മൈക്കിള്‍ ട്വിറ്ററില്‍ പങ്ക് വച്ചതോടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലാവുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ട്വീറ്റിന് 13,000 റീട്വീറ്റുകളും 66,000 ലൈക്കുകളും ലഭിച്ചു.
15 വര്‍ഷത്തിലധികം അധ്യാപന പരിചയമുള്ള വെറോണിക്ക ഡ്യൂക്ക് സയന്‍സ്, ഇംഗ്ലീഷ്, കല, സാമൂഹിക പഠനങ്ങള്‍, സ്പാനിഷ് തുടങ്ങി വിവിധ വിഷയങ്ങളിൽ മൂന്നാം ക്ലാസുകാരെ പഠിപ്പിക്കുന്നു.‘മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ കുട്ടികള്‍ക്ക് ദൃശ്യവല്‍ക്കരിക്കുന്നതും മനസിലാക്കി കൊടുക്കുന്നതും ഏറെ ബുദ്ധിമുട്ടാണ്. ഇതാണ് പുതിയ പരീക്ഷണത്തിലേക്ക് എന്നെ നയിച്ചത്’ വെറോണിക്ക പറയുന്നു
content highlights : teacher wears internal organs bodysuit to teach students anatomy