ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും; വിവാദ പരാമര്‍ശവുമായി ബി ഗോപാലാകൃഷ്ണൻ

b gopalakrishnan

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികളുമായി സഹകരിക്കില്ലെന്ന പിണറായി വിജയന്‍റെ നിലപാടിനോടും രൂക്ഷമായ ഭാഷയിലാണ് ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.

മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണെന്നും ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും, ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയാൻ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്ന് വിളിക്കണമെന്നും, പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ സിനിമാക്കാർക്ക് നേതൃത്വം നൽകിയത് കമൽ എന്ന വർഗീയവാദിയാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സിനിമാക്കാരുടെ സമരത്തില്‍ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

Content Highlight; bjp leader b Gopalakrishnan says those who threaten Hindus will have to go to Pakistan