പുത്തൻ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിൽ. റിയോ എലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ ഇലക്ട്രിക്ക് സ്കൂട്ടർ മോഡലിന് 45,000 മാത്രമാണ് എക്‌സ്-ഷോറൂം (ബെംഗളൂരു) വില. 1999 രൂപയ്ക്ക് വെബ്സൈറ്റ് വഴി ആംപെയർ റിയോ എലൈറ്റ് ബുക്ക് ചെയ്യാം. ചുവപ്പ്, വെളുപ്പ്, നീല, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമായ റിയോ എലൈറ്റ് വാങ്ങുമ്പോൾ ഒരു ഹെൽമെറ്റ് കമ്പനി സൗജന്യമായി തരും.
250 വാട്ട് മോട്ടോറാണ് റിയോ എലൈറ്റിൻറെ ഹൃദയം. 48V-2Ah ലെഡ്-ആസിഡ് ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക്ക് മോട്ടോറിന് പ്രവർത്തിക്കാൻ ആവശ്യമായ പവർ ലഭിക്കുന്നത്. ഒരു ഫുൾ ചാർജിൽ നഗരത്തിൽ 55 കിലോമീറ്ററും ഹൈവേയിൽ 60 കിലോമീറ്ററോളവും റേഞ്ച് റിയോ എലൈറ്റിനുണ്ടെന്ന് ആംപെയർ വെഹിക്കിൾസ് അവകാശപ്പെടുന്നു. 8 മണിക്കൂറാണ് ബാറ്ററി പൂർണമായും ചാർജ് ആവാൻ വേണ്ട സമയം.
86 കിലോഗ്രാം മാത്രം ഭാരമായുള്ള റിയോ എലൈറ്റിന് പരമാവധി 130 കിലോഗ്രാം ഭാരം വഹിക്കാം. 25 kmph പരമാവധി വേഗതയും 130 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. മുമ്പിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുമാണ്. മുൻ ചക്രത്തിനും പിൻചക്രത്തിനും 110 എംഎം ഡ്രം ബ്രേക്കുകളാണ്.
എൽഇഡി ഡിജിറ്റൽ ഡിസ്പ്ലേയാണ് റിയോ എലൈറ്റിൻറെ മറ്റൊരു പ്രത്യേകത. കൂടാതെ യുഎസ്ബി ചാർജിങ് സംവിധാനവുമുണ്ട്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുമ്പോഴും ഓരോ കിലോമീറ്ററിനും കൂടുതൽ ലാഭം പെട്രോൾ സ്കൂട്ടറുകളെക്കാൾ നൽകുന്ന വിധത്തിലാണ് റിയോ എലൈറ്റ് വികസിപ്പിച്ചതെന്ന് ആംപെയർ പറയുന്നു.
Content highlight; launched a new electric scooter the Reo Elite. Interested customers can also book and paying a token amount of ₹ 1,999 on the company’s website.