നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കയുടെ ആധികാരിക ഗവേഷണ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെൻ്റര്‍ റിപ്പോര്‍ട്ട്. പൌരത്വ നിയമ ഭേദഗതിയിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പൗരത്വം നിര്‍ണയിക്കുന്നതില്‍ മതം മാനദണ്ഡമായി മാറിയെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതി 20 കോടിയോളം വരുന്ന ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്
മൂന്നു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുന്ന ആറു മത വിഭാഗത്തിൽ പെട്ടവര്‍ക്കാണ് ഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നത്. മുസ്ലിങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കുമ്പോൾ ഇന്ത്യന്‍ ഭരണഘടനയുടെ ചില അനുച്ഛേദങ്ങളെയാണ് ഇത് ലംഘിക്കുന്നതെന്നും സിആര്‍എസ് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമിതി തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ഈ മാസം പതിനെട്ടിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
Content Highlight: unprecedented caa may affect the status of Muslims in India cites us congressional report