കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരമായി സമഗ്രസാമ്പത്തിക പാക്കേജുകൾ

economic package to solve ksrtc crisis

കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍ ഇറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയില്‍ നിന്നും ബജറ്റില്‍ പറഞ്ഞതിനനുസൃതമായി സാമ്പത്തിക സഹായം സ്വീകരിച്ചായിരിക്കും ബസുകള്‍ നിരത്തിലിറക്കുന്നത്. കിഫ്ബി നിബന്ധനകളില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ചില ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടിഡിഎഫ് സമരം പിന്‍വലിച്ചിട്ടുണ്ട്.

കെഎസ്‌ആർടിസി പുനരുദ്ധാരണത്തിന്‌ സർക്കാർ ത്രികക്ഷി കരാർ നിർദേശം മുന്നോട്ടുവച്ചു. മാനേജ്‌മെൻ്റും ജീവനക്കാരും സർക്കാരും കരാറിൽ പങ്കാളികളാവും. ജനുവരിയിലെ ശമ്പളം അഞ്ചാംതീയതിക്കകം നൽകുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

Content highlight; ksrtc crisis will be solved