മധ്യപ്രദേശിലെ ഗ്വാളിയര്‍ യൂണിവേഴ്സിറ്റിയിലെ ചോദ്യക്കടലാസില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ‘വിപ്ലവകാരികളായ ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചത് വിവാദമാകുന്നു. ഗ്വാളിയര്‍ ജീവാജി യൂണിവേഴ്സിറ്റിയിലെ മൂന്നാം സെമസ്റ്റര്‍ എം.എ. രാഷ്ട്രതന്ത്ര വിദ്യാര്‍ഥികളുടെ ‘ആധുനിക ഇന്ത്യന്‍ രാഷ്ട്രീയചിന്ത’ എന്ന വിഷയത്തിലെ ചോദ്യക്കടലാസിലായിരുന്നു വിവാദമായ ചോദ്യം. ബുധനാഴ്ചയാണ് പരീക്ഷ നടന്നത്
‘വിപ്ലവകാരികളായ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുക. തീവ്രവാദികളും വിപ്ലവകാരികളായ ഭീകരരും തമ്മിലുള്ള വ്യത്യാസമെന്ത്?’ എന്നായിരുന്നു ചോദ്യം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓര്‍ഗനൈസേഷന്‍ (എ.ഐ.ഡി.എസ്.ഒ.) പ്രതിഷേധവുമായെത്തി. രാജ്യത്തെ വിപ്ലവകാരികളെ ഭീകരരെന്നു വിളിച്ചത് വിദ്യാര്‍ഥികള്‍ക്കു തെറ്റായ സന്ദേശം നല്‍കുമെന്ന് എ.ഐ.ഡി.എസ്.ഒ നേതാവ് മിതാലി ശുക്ല പറഞ്ഞു.
സംഭവത്തെക്കുറിച്ച് സര്‍വകലാശാലാ പരീക്ഷാവിഭാഗം ചോദ്യക്കടലാസ് തയ്യാറാക്കിയ പ്രൊഫസറില്‍നിന്നു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടന്‍ വേണ്ട നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജീവ് മിശ്ര പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാരിന് മൂന്നുദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യമന്ത്രി ജിതു പട്വരിയും സംഭവം അപമാനകരവും വേദനാജനകവുമാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും അഭിപ്രായപ്പെട്ടു.
Content highlight; Indian freedom fighters are ‘revolutionary terrorist’ a controversial question in Gwalior university question paper