ഹോട്ടലുകൾ ലക്ഷ്യം വെച്ച് തെരുവുനായ്‌ക്കളെ കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

stray dog business

ഹോട്ടലുകൾ ലക്ഷ്യം വെച്ച് തെരുവുനായ്‌ക്കളെ കടത്താൻ ശ്രമിച്ച യുവാക്കൾ  അറസ്റ്റിൽ. ഇറച്ചിവ്യാപാരത്തിൻ്റെ മറവിൽ തെരുവുനായ്‌ക്കളെ കടത്താൻ ശ്രമിച്ച രണ്ടു പേരാണ്  ത്രിപുര – മിസോറാം അതിർത്തിയിൽ വെച്ച് പോലിസിൻറെ  പിടിയിലായത്.

തെരുവുനായ്‌ക്കളെ കാറിൽ ത്രിപുരയിൽ നിന്നും മിസോറാമിലേക്ക് കടത്തുകയായിരുന്നു എന്ന് യുവാക്കൾ പോലീസിനോട് സമ്മതിച്ചു. പരിശോധനയിൽ വാഹനത്തിൽ നിന്നും 12 നായ്‌ക്കളെ പോലീസ് കണ്ടെത്തി. ചാക്കിൽ കെട്ടിയാണ് പ്രതികൾ നായ്‌ക്കളെ കടത്താൻ ശ്രമിച്ചത്. ഒരു നായ്‌ക്ക് 200 മുതൽ 2500 രൂപ വരെ ലഭിക്കുമെന്ന് പ്രതികൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

പട്ടിയിറച്ചിക്ക് കൂടുതൽ ഡിമാൻഡുള്ള പ്രദേശമാണ് മിസോറാം. മുൻപും സമാനമായ സംഭവങ്ങൾ ഇവിടെ നടന്നിരുന്നു. ചില ഹോട്ടലുകൾ ലക്ഷ്യം വെച്ചാണ് നായ്‌ക്കളെ എത്തിച്ചു നൽകുന്നത്. ഇതിനായി പല സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.

Content highlight; Police arrested two persons from the Tripura-Mizoram border with 12 stray dogs